Saturday, 31 July 2010

ഐ ഫോണും മലയാളവും

ഐ ഫോണും മലയാളവും
സ്മാര്‍ട്ട്‌ ഫോണ്‍ വിപണികള്‍ കീഴടക്കികൊണ്ട് ഐ ഫോണ്‍ ജൈത്രയാത്ര തുടരുകയാണ്. ഈ അടുത്തിടെ ആപ്പിള്‍ നാലാം തലമുറയില്‍ പെട്ട ഐ ഫോണ്‍ വിപണിയിലെത്തിച്ചു അതോടൊപ്പം തന്നെ ഐ ഫോണ്‍ ഓപെരടിംഗ് സിസ്റ്റം 4 (ios 4) പുറത്തിറക്കി. ഐ ഫോണില്‍ മലയാളം ഭാഷ കൈകാര്യം ചെയുന്നതെങ്ങനെ എന്ന് നോക്കാം.

ആപ്പിള്‍ പുറത്തിറക്കിയ ios 4 , unicode സപ്പോര്‍ട്ട് നല്‍കുന്നു, അതിനാല്‍ ഏതു unicode ലിപികളും പ്രദര്‍ശിപ്പിക്കാന്‍ ഐ ഫോണിനു കഴിയും. Unicode ഉപയോഗിക്കുന്ന ഏതു ഇന്റര്‍നെറ്റ്‌ സൈറ്റ്ഉം ഐ ഫോണ്‍ സഫാരി ബ്രൌസര്‍ അനായാസമായി കൈകാര്യം ചെയ്യും. ചെറിയ സ്ക്രീന്‍ ആണെന്നത് ഒരു പരിമിതിയാണ്.
Unicode കേവലം ബ്രൌസെരില്‍ മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്, എല്ലാ പ്രോഗ്രാമ്മുകളുംunicode സപ്പോര്‍ട്ട് ചെയുന്നുണ്ട്. ഉദാഹരണത്തിന് ഫോണ്‍ ബുക്കില്‍ പേര് എഴുതാന്‍ മലയാളം ഉപയോഗിക്കാം താഴെ കാണുന്നത് മലയാളത്തില്‍ ഉള്ള ഒരു ഫോണ്‍ ബുക്ക്‌ എന്‍ട്രി ആണ്
ഇനി ഒരു കുട്ടപ്പന്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഇങ്ങനെ കാണാം



അപ്പോള്‍ ഐ ഫോണില്‍ മലയാളം വായിക്കാന്‍ പറ്റും പക്ഷെ വായിച്ചാല്‍ മാത്രം പോരെല്ലോ, എഴുതാനും കൂടി കഴിയുമായിരുന്നെങ്കില്‍. ഏതോ IT ബുജി അതിനും വഴി കണ്ടെത്തി, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ (മറ്റുള്ളവര്‍ക്ക് ആപ്പ്‌ വെക്കുന്നതല്ല കേട്ടോ) ഒരു അപ്ലിക്കേഷന്‍ ലഭ്യമാണ്. ഗൂഗിള്ന്റെ ഇന്‍ഡിക് transliteration ഉപയോഗിച്ച് ഇംഗ്ലീഷ് കിബോര്‍ഡില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയും. iTransiliterate എന്ന അപ്ലിക്കേഷന്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും.

iTransiliterate ഉപയോഗിച്ച് ടൈപ്പ് ചെയ്തതിനു ശേഷം മലയളം കോപ്പി ചെയ്ത് മറ്റേതു അപ്ലിക്കേഷന്നിലും ഉപയോഗിക്കാന്‍ പറ്റും, ഉദാഹരണത്തിന് മലയാളത്തില്‍ ഇ മെയില്‍ അയക്കാന്‍ വേണ്ടി ആദ്യം iTransiliterate ഉപയോഗിച്ച് ടൈപ്പ് ചെയ്യുക, പിന്നീട് അത് കോപ്പി ചെയ്ത് മെയില്‍ അപ്ലിക്കേഷന്‍ തുറന്നു അതില്‍ പേസ്റ്റ് ചെയുക മലയാളം ഇമെയില്‍ റെഡി


ഇത് ഐ ഫോണില്‍ മാത്രമല്ല ഐ പോഡ് ടച്ച്‌ ഐ പാഡ് എന്നിവയിലും സാധ്യമാണ്. ഐ ഫോണ്‍ OS 3 യില്‍ വായന അത്ര സുഖമില്ല, എന്നാല്‍ പുതിയ IOS4 ഇല്‍ മലയാളം നന്നയി വായിക്കാന്‍ പറ്റും, ഇത് ഐ ഫോണിലും ഐ പോഡ് ടച്ച്‌ ഇലും മാത്രമാണ് ലഭ്യമായിട്ടുള്ളത് വൈകാതെ ഐ പാടിലും IOS4 ലഭ്യമാകും, അതോടെ വലിയ സ്ക്രീനില്‍ മലയാളം വായന സാധ്യമാകും
കൂടുതല്‍ വിവരങ്ങളുമായി വീണ്ടും വരാം