Saturday, 31 July 2010

ഐ ഫോണും മലയാളവും

ഐ ഫോണും മലയാളവും
സ്മാര്‍ട്ട്‌ ഫോണ്‍ വിപണികള്‍ കീഴടക്കികൊണ്ട് ഐ ഫോണ്‍ ജൈത്രയാത്ര തുടരുകയാണ്. ഈ അടുത്തിടെ ആപ്പിള്‍ നാലാം തലമുറയില്‍ പെട്ട ഐ ഫോണ്‍ വിപണിയിലെത്തിച്ചു അതോടൊപ്പം തന്നെ ഐ ഫോണ്‍ ഓപെരടിംഗ് സിസ്റ്റം 4 (ios 4) പുറത്തിറക്കി. ഐ ഫോണില്‍ മലയാളം ഭാഷ കൈകാര്യം ചെയുന്നതെങ്ങനെ എന്ന് നോക്കാം.

ആപ്പിള്‍ പുറത്തിറക്കിയ ios 4 , unicode സപ്പോര്‍ട്ട് നല്‍കുന്നു, അതിനാല്‍ ഏതു unicode ലിപികളും പ്രദര്‍ശിപ്പിക്കാന്‍ ഐ ഫോണിനു കഴിയും. Unicode ഉപയോഗിക്കുന്ന ഏതു ഇന്റര്‍നെറ്റ്‌ സൈറ്റ്ഉം ഐ ഫോണ്‍ സഫാരി ബ്രൌസര്‍ അനായാസമായി കൈകാര്യം ചെയ്യും. ചെറിയ സ്ക്രീന്‍ ആണെന്നത് ഒരു പരിമിതിയാണ്.
Unicode കേവലം ബ്രൌസെരില്‍ മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്, എല്ലാ പ്രോഗ്രാമ്മുകളുംunicode സപ്പോര്‍ട്ട് ചെയുന്നുണ്ട്. ഉദാഹരണത്തിന് ഫോണ്‍ ബുക്കില്‍ പേര് എഴുതാന്‍ മലയാളം ഉപയോഗിക്കാം താഴെ കാണുന്നത് മലയാളത്തില്‍ ഉള്ള ഒരു ഫോണ്‍ ബുക്ക്‌ എന്‍ട്രി ആണ്
ഇനി ഒരു കുട്ടപ്പന്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഇങ്ങനെ കാണാം



അപ്പോള്‍ ഐ ഫോണില്‍ മലയാളം വായിക്കാന്‍ പറ്റും പക്ഷെ വായിച്ചാല്‍ മാത്രം പോരെല്ലോ, എഴുതാനും കൂടി കഴിയുമായിരുന്നെങ്കില്‍. ഏതോ IT ബുജി അതിനും വഴി കണ്ടെത്തി, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ (മറ്റുള്ളവര്‍ക്ക് ആപ്പ്‌ വെക്കുന്നതല്ല കേട്ടോ) ഒരു അപ്ലിക്കേഷന്‍ ലഭ്യമാണ്. ഗൂഗിള്ന്റെ ഇന്‍ഡിക് transliteration ഉപയോഗിച്ച് ഇംഗ്ലീഷ് കിബോര്‍ഡില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയും. iTransiliterate എന്ന അപ്ലിക്കേഷന്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും.

iTransiliterate ഉപയോഗിച്ച് ടൈപ്പ് ചെയ്തതിനു ശേഷം മലയളം കോപ്പി ചെയ്ത് മറ്റേതു അപ്ലിക്കേഷന്നിലും ഉപയോഗിക്കാന്‍ പറ്റും, ഉദാഹരണത്തിന് മലയാളത്തില്‍ ഇ മെയില്‍ അയക്കാന്‍ വേണ്ടി ആദ്യം iTransiliterate ഉപയോഗിച്ച് ടൈപ്പ് ചെയ്യുക, പിന്നീട് അത് കോപ്പി ചെയ്ത് മെയില്‍ അപ്ലിക്കേഷന്‍ തുറന്നു അതില്‍ പേസ്റ്റ് ചെയുക മലയാളം ഇമെയില്‍ റെഡി


ഇത് ഐ ഫോണില്‍ മാത്രമല്ല ഐ പോഡ് ടച്ച്‌ ഐ പാഡ് എന്നിവയിലും സാധ്യമാണ്. ഐ ഫോണ്‍ OS 3 യില്‍ വായന അത്ര സുഖമില്ല, എന്നാല്‍ പുതിയ IOS4 ഇല്‍ മലയാളം നന്നയി വായിക്കാന്‍ പറ്റും, ഇത് ഐ ഫോണിലും ഐ പോഡ് ടച്ച്‌ ഇലും മാത്രമാണ് ലഭ്യമായിട്ടുള്ളത് വൈകാതെ ഐ പാടിലും IOS4 ലഭ്യമാകും, അതോടെ വലിയ സ്ക്രീനില്‍ മലയാളം വായന സാധ്യമാകും
കൂടുതല്‍ വിവരങ്ങളുമായി വീണ്ടും വരാം

Wednesday, 27 January 2010

ആപ്പിള്‍ ഐ പാഡ്

കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്തു വന്നിരുന്ന അഭയുഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ ഗാട്ജെറ്റ് "ഐ പാഡ്" പുറത്തിറക്കി. ആപ്പിള്‍ ചെയര്‍മാന്‍ steve jobs പങ്കെടുത്ത ചടങ്ങില്‍ രണ്ടു വര്‍ഷമായി പണിപുരയിലയിരുന്ന ഐ പാഡ് തിരശീല നീക്കി പുറത്തെത്തി.




കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്തു വന്നിരുന്ന അഭയുഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ ഗാട്ജെറ്റ് "ഐ പാഡ്" പുറത്തിറക്കി. ആപ്പിള്‍ ചെയര്‍മാന്‍ steve jobs പങ്കെടുത്ത ചടങ്ങില്‍ രണ്ടു വര്‍ഷമായി പണിപുരയിലയിരുന്ന ഐ പാഡ് തിരശീല നീക്കി പുറത്തെത്തി.



എന്താണ് ആപ്പിള്‍ ഐ പാഡ്?
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ഐ പാഡ് ഒരു വലിയ ഐ ഫോണ്‍ അല്ലെങ്കില്‍ ഐ പോഡ് ടച്ച്‌ ആണ്. ഐ പോഡില്‍ ഉപയോഗിച്ചിരിക്കുന്ന അതെ സോഫ്റ്റ്‌വെയര്‍ ആധാരമാക്കിയുള്ള ഓപെരടിംഗ് സിസ്റ്റം ആണ് ഐ പാഡില്‍ ഉപയോഗിച്ചിരിക്കുന്നത്. ഐ ഫോണിന്റെ എല്ലാ സവിശേഷതകള്‍ക്കൊപ്പം മറ്റു ചില ഉപയോഗങ്ങള്‍ കൂടിയുണ്ട് ഐ പാടിന്. ഐ പാഡ് ഒരു ഒന്നാംതരം e-book reader ആണ്, വിപണിയില്‍ ലഭ്യമായ മറ്റു ee-book reader കളെക്കാള്‍ സവിശേഷമായ ഒന്നാണ് ഐ പാടിന്റെ കളര്‍ സ്ക്രീന്‍.
ഐ പോഡ്/ഐ ട്യുന്‍ പോലെ, ഐ ഫോണ്‍/ അപ്ലിക്കേഷന്‍ സ്റ്റോര്‍ പോലെ, ഐ പാടിനോപ്പവും ആപ്പിള്‍ ഐ ബുക്ക്‌ സ്റ്റോര്‍ എന്നാ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്‌, ഇതിലൂടെ വായനക്കാര്‍ക്ക്‌ e-book നേരിട്ട് ഐ പാടിലേക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ സൌകര്യം ഉണ്ടാവും.
മറ്റു ചില പ്രധാന സവിശേതകള്‍, ഇന്റര്‍നെറ്റ്‌ ബ്രൌസിംഗ്, ഇ-മെയില്‍, ഡോക്യുമെന്റ് എഡിറ്റിംഗ് (ആപ്പിള്‍ ഐ വര്‍ക്ക്‌) എന്നിവ ഐ പാഡില്‍ ലഭ്യമാവും. അതോടൊപ്പം തന്നെ ആപ്പിള്‍ അപ്ലിക്കേഷന്‍ സ്ടോരില്‍ നിന്നും ഏതാണ്ട് 140,000 അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയാവുന്നതാണ് . ഇനി വിലയങ്കില്‍ തുടനഗുന്നത് തന്നെ വളരെ തുച്ചമായ $500 മാത്രം, ഐ പടിനെന്താ കൊമ്പുണ്ടോ? കാത്തിരുന്നു കാണാം!

ഇതു വായിച്ചു ചിലരെങ്കിലും ഐ പാഡ് വാങ്ങാനായി ചാടി പുറപ്പെടും മുമ്പേ ഒന്നറിയുക, നിങ്ങള്‍ അമേരിക്കയില്‍ ആണെങ്കില്‍ ഒരു ആറ്‌ മാസം മാത്രം കാത്തിരുന്നാല്‍ മതി, മറ്റു രാജ്യങ്ങിലെ ലഭ്യതയുടെ വിവരങ്ങള്‍ ഒന്നും അറിവായിട്ടില്ല
ഒരു പക്ഷെ അവരുടെ ഉത്തരം "ഇപ്പേ ശരിയാക്കിതരാം, മയ്തീനെ ......."

കൂടുതല്‍ വിവരങ്ങളുമായി വീണ്ടും എത്താം ...

വിവരങ്ങക്ക് കടപ്പാട് apple website (www.apple.com)

Sunday, 24 January 2010

ഇതാ ഇന്നു മുതല്‍ നാളെ മുതല്‍ ...

ഇത് ബൂലൊകത്തിലെ ആദ്യ സംരംഭമാണ്, പലവിധത്തിലുള്ള electronic ഉപകരണ്ങ്ങളെ എന്റെ കാഴചപ്പാടിലുടെ നിങ്ങ്ളുടെ മുന്പിലേക്ക് എത്തിക്കുന്നു. വായിക്കുക നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.