
കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്തു വന്നിരുന്ന അഭയുഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ ഗാട്ജെറ്റ് "ഐ പാഡ്" പുറത്തിറക്കി. ആപ്പിള്‍ ചെയര്‍മാന്‍ steve jobs പങ്കെടുത്ത ചടങ്ങില്‍ രണ്ടു വര്‍ഷമായി പണിപുരയിലയിരുന്ന ഐ പാഡ് തിരശീല നീക്കി പുറത്തെത്തി.
എന്താണ് ആപ്പിള്‍ ഐ പാഡ്?
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ഐ പാഡ് ഒരു വലിയ ഐ ഫോണ്‍ അല്ലെങ്കില്‍ ഐ പോഡ് ടച്ച് ആണ്. ഐ പോഡില്‍ ഉപയോഗിച്ചിരിക്കുന്ന അതെ സോഫ്റ്റ്‌വെയര്‍ ആധാരമാക്കിയുള്ള ഓപെരടിംഗ് സിസ്റ്റം ആണ് ഐ പാഡില്‍ ഉപയോഗിച്ചിരിക്കുന്നത്. ഐ ഫോണിന്റെ എല്ലാ സവിശേഷതകള്‍ക്കൊപ്പം മറ്റു ചില ഉപയോഗങ്ങള്‍ കൂടിയുണ്ട് ഐ പാടിന്. ഐ പാഡ് ഒരു ഒന്നാംതരം e-book reader ആണ്, വിപണിയില്‍ ലഭ്യമായ മറ്റു ee-book reader കളെക്കാള്‍ സവിശേഷമായ ഒന്നാണ് ഐ പാടിന്റെ കളര്‍ സ്ക്രീന്‍.
ഐ പോഡ്/ഐ ട്യുന്‍ പോലെ, ഐ ഫോണ്‍/ അപ്ലിക്കേഷന്‍ സ്റ്റോര്‍ പോലെ, ഐ പാടിനോപ്പവും ആപ്പിള്‍ ഐ ബുക്ക് സ്റ്റോര്‍ എന്നാ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്, ഇതിലൂടെ വായനക്കാര്‍ക്ക് e-book നേരിട്ട് ഐ പാടിലേക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ സൌകര്യം ഉണ്ടാവും.
മറ്റു ചില പ്രധാന സവിശേതകള്‍, ഇന്റര്‍നെറ്റ് ബ്രൌസിംഗ്, ഇ-മെയില്‍, ഡോക്യുമെന്റ് എഡിറ്റിംഗ് (ആപ്പിള്‍ ഐ വര്‍ക്ക്) എന്നിവ ഐ പാഡില്‍ ലഭ്യമാവും. അതോടൊപ്പം തന്നെ ആപ്പിള്‍ അപ്ലിക്കേഷന്‍ സ്ടോരില്‍ നിന്നും ഏതാണ്ട് 140,000 അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയാവുന്നതാണ് . ഇനി വിലയങ്കില്‍ തുടനഗുന്നത് തന്നെ വളരെ തുച്ചമായ $500 മാത്രം, ഐ പടിനെന്താ കൊമ്പുണ്ടോ? കാത്തിരുന്നു കാണാം!
ഇതു വായിച്ചു ചിലരെങ്കിലും ഐ പാഡ് വാങ്ങാനായി ചാടി പുറപ്പെടും മുമ്പേ ഒന്നറിയുക, നിങ്ങള്‍ അമേരിക്കയില്‍ ആണെങ്കില്‍ ഒരു ആറ് മാസം മാത്രം കാത്തിരുന്നാല്‍ മതി, മറ്റു രാജ്യങ്ങിലെ ലഭ്യതയുടെ വിവരങ്ങള്‍ ഒന്നും അറിവായിട്ടില്ല
ഒരു പക്ഷെ അവരുടെ ഉത്തരം "ഇപ്പേ ശരിയാക്കിതരാം, മയ്തീനെ ......."
കൂടുതല്‍ വിവരങ്ങളുമായി വീണ്ടും എത്താം ...
വിവരങ്ങക്ക് കടപ്പാട് apple website (www.apple.com)
സ്റ്റീവ് ജോബ്സ് ഐ പാഡ് ലോഞ്ചു ചെയ്ത ദിവസം തന്നെ ഇതിട്ടത് നന്നായി.
ReplyDelete:)
ലോഞ്ചിങ്ങ് വീഡിയോ ഇവിടെ കാണാം.